കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി ബിഎ​ഡ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റെ മാ​റ്റി
Saturday, January 22, 2022 11:57 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബിഎ​ഡ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റെ മാ​റ്റി. പ​ക​രം സ​ർ​വ​ക​ലാ​ശാ​ല എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ വി.​കെ.ജി​ബി​ന് നി​യ​മ​നം ന​ൽ​കി. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

എ​ന്നാ​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ കൊ​ള്ള​രു​താ​യ്മ​ക്കെ​തി​രേയും സാ​ന്പ​ത്തി​ക അ​ഴി​മ​തി​ക്കെ​തി​രേ​യും പ്ര​തി​ക​രി​ച്ച​തി​നാ​ലാ​ണ് ത​ന്നെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്നു ഡോ.​ടി.​കെ​രാ​മ​കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു. പ​തി​നൊ​ന്ന് ബി.​എ​ഡ് സെ​ന്‍റ​റു​ക​ളാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ള​ത്.

എ​ൻ​സി​ടി​ഇ നി​ർ​ദേ​ശി​ച്ച കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തി​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത, ശ​ന്പ​ള സ്കെ​യി​ൽ, ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന്‍റെ പേ​രി​ലുള്ള പീഡനം , പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ സാ​ന്പ​ത്തി​ക ചൂ​ഷ​ണം​എന്നിവ സം​ബ​ന്ധി​ച്ച ധാ​രാ​ളം പ​രാ​തി​ക​ൾ ത​നി​ക്ക് ല​ഭി​ച്ച​താ​യും ഈ ​കാ​ര്യ​ത്തി​ൽ ക​ർ​ക്ക​ശ നി​ല​പാ​ട് താ​ൻ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും പു​റ​ത്താ​ക്ക​പ്പെ​ട്ട ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു. 2014 മു​ത​ൽ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് പി​എ​ച്ച്ഡി നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ എ​ട്ടു പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് പി​എ​ച്ച്ഡി ഇ​ല്ല.

പ്രി​ൻ​സി​പ്പ​ൽ​മാ​ർ സ്ഥി​ര​മാ​യി കോ​ള​ജി​ൽ വ​ര​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു. ​ജ​നു​വ​രി 29 ന് ​രാ​ജ്യ​ത്തെ മു​ഴു​വ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളും സെ​ൽ​ഫ് അ​പ്രൈ​സ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ന​ട​പ​ടി നേ​രി​ട്ട ഡ​യ​റ​ക്ട​ർ പ​റ​യു​ന്ന​ത്.