വ്യാ​ജ ആ​ർ​ടി​പി​സി​ആ​ർ: നാ​ല് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ കേ​സ്
Sunday, January 23, 2022 12:08 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ്യാ​ജ ആ​ർ​ടി​പിസിആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന നാ​ല് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

വി​ജ​യ്, ജ​യ​പ്ര​കാ​ശ്, സ​ന്തോ​ഷ്, വി​ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ഗു​ണ്ട​ൽ​പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ മൂ​ല​ഹ​ള്ള ചെ​ക്കു​പോ​സ്റ്റ് ക​ട​ന്ന​തി​നാ​ണ് കേ​സ്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​കാ​ൻ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് വേ​ണ്ട​ത്.

പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി​യാ​ണ് ഇ​വ​ർ ചെ​ക്കു​പോ​സ്റ്റ് ക​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.