പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Sunday, January 23, 2022 12:10 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് രോ​ഗ വ്യാ​പ​ന തോ​ത് വ​ർ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​ആ​ർ. ഷാ​മി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

നാ​ളെ മു​ത​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​സ് ഒ​ബ്സ​ർ​വേ​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. അ​ഡ്മി​റ്റാ​വു​ന്ന രോ​ഗി​ക​ളെ 24 മ​ണി​ക്കൂ​ർ ഒ​ബ്സ​ർ​വേ​ഷ​നി​ൽ വെ​ക്കും. വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രെ റ​ഫ​ർ ചെ​യ്യും. ന​ഴ്സ്, ജെ​എ​ച്ച്ഐ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​ക​ളി​ൽ താ​ത്കാലി​ക ജീ​വ​ന​ക്കാ​രെ ഇ​തി​നു വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യ​മി​ക്കും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ദി​വ​സം ഉ​ണ്ടാ​യി​രു​ന്ന കോ​വി​ഡ് ടെ​സ്റ്റ് തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി വ​ർ​ധിപ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഒ​പി​യി​ലും കാ​ഷ്വാ​ലി​റ്റി​യി​ലും എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ന്‍​റി​ജ​ൻ ടെ​സ്റ്റി​നു 24 മ​ണി​ക്കൂറും സൗ​ക​ര്യം ഉ​ണ്ടാ​വും.