കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ത​യാ​റെ​ടു​പ്പു​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്
Sunday, January 23, 2022 12:11 AM IST
ച​ക്കി​ട്ട​പാ​റ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പോ​ലും ടി​പി​ആ​ർ നി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ച​തി​നാ​ൽ പ്ര​തി​രോ​ധ മു​ന്നൊ​രു​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി ചേ​ർ​ന്ന ബ​ന്ധ​പ്പെ​ട്ട സ​മി​തി യോ​ഗ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍​റ് കെ. ​സു​നി​ൽ അ​റി​യി​ച്ചു.

മു​മ്പ് കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച​യോ​ടെ പു​ന:​സ്ഥാ​പി​ക്കും. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ, ഡി​സി​സി, ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ, വ​ള​ണ്ടി​യ​ർ​മാ​ർ തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്തും.

നി​ർ​ണ്ണ​യി​ക്ക​പ്പെ​ട്ട ക്ല​സ്റ്റ​റു​ക​ൾ​ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നു കാ​ത്തു നി​ൽ​ക്കാ​തെ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ കാ​ല​വി​ളം​ബ​മി​ല്ലാ​തെ ന​ട​പ്പി​ലാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​ന​മെ​ന്ന നി​ല​യി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​നാ​ണു തീ​രു​മാ​നം.