‘കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളെ തി​രി​ച്ചു​വി​ളി​ക്ക​ണം​’
Monday, January 24, 2022 12:31 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലും മു​ന്നി​ൽ നി​ന്ന് പോ​രാ​ടി​യ കോ​വി​ഡ് ബ്രി​ഗേ​ഡ്സി​നെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ. കോ​വി​ഡ് കു​തി​ച്ചു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം ക​ഴി​ഞ്ഞ ഒക്ടോ​ബ​റി​ലാ​ണ് കോ​വി​ഡ് ബ്രി​ഗേ​ഡി​ന്‍റെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ദേ​ശീയ​ത​ല​ത്തി​ൽ കോ​വി​ഡി​ന്‍റെ തോ​ത് കു​റ​ഞ്ഞ​തോ‌​ടെ​യാ​ണ് കേ​ന്ദ്രം ബ്രി​ഗേ​ഡി​ന്‍റെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യമേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ കോ​വി​ഡ് ബ്രി​ഗേ​ഡ്സി​നെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ന്ന ര​ണ്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലു​ള്ള​ത്. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ലെ ജീ​വ​ന​ക്കാ​രെ കോ​വി​ഡ് ജോ​ലി​ക​ളി​ലേ​ക്ക് മ​റ്റു​ന്ന​തു​കൊ​ണ്ട് കോ​വി​ഡി​ത​ര രോ​ഗ​വു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലാ​യെ​ന്ന പ​രാ​തി​യു​മു​ണ്ട്. ഒ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ പോ​ലും ജീ​വ​ന​ക്കാ​രി​ല്ലാ​താ​യ​തോ​ടെ താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ വൈ​ബ്സൈ​റ്റി​ലേ​ക്ക് ഡാ​റ്റ എ​ൻ​ട്രി ചെ​യ്യാ​ൻ പോ​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

കോ​വി​ഡ് ഡെ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പേ​രു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച​യാ​ളു​ടെ ഡാ​റ്റ വെ​ബ്സൈ​റ്റി​ൽ എ​ന്‍റർ ചെ​യ്താ​ൽ മാ​ത്ര​മേ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളു. കോ​വി​ഡ് ബ്രി​ഗേ​ഡ്സ് ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​വ​രു​ടെ സേ​വ​ന​മാ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.