ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Tuesday, January 25, 2022 12:45 AM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.
മാ​മ്പ​റ്റ പൂ​ലോ​ട്ട് ക​ണ്ണി ക​രു​മ​ക​ൻ കാ​വി​ലും മു​ത്താ​ലം ദു​ർ​ഗാ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. മാ​മ്പ​റ്റ പൂ​ലോ​ട്ട് കാ​വി​ലെ മൂ​ന്ന് ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് മോ​ഷ്ടാ​വ് കു​ത്തി​ത്തു​റ​ന്ന​ത്. ഇ​തി​ൽ ഒ​ന്ന് മാ​മ്പ​റ്റ - കു​റ്റി​പ്പാ​ല റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച​താ​ണ്. കാ​വി​ൽ വി​ള​ക്ക് തെ​ളി​ക്കാ​ൻ വ​ന്ന​വ​രാ​ണ് ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ക്കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​യ്യാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​ട്ട് ദി​വ​സം മു​ൻ​പാ​ണ് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഭ​ണ്ഡാ​രം തു​റ​ന്ന് നേ​ർ​ച്ച പ​ണം എ​ടു​ത്ത​ത്.​മു​ത്താ​ലം ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​വാ​ട​ത്തി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​രം മോ​ഷ്ടാ​വ് എ​ടു​ത്ത് കൊ​ണ്ടു പോ​യി. സ്റ്റീ​ലു കൊ​ണ്ട് നി​ർ​മി​ച്ച ചെ​റി​യ ഭ​ണ്ഡാ​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. കു​ന്നമം​ഗ​ല​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്. മു​ക്കം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും മോ​ഷ​ണം ന​ട​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.