ചാ​ലി​യാ​റി​നു കു​റു​കെ ര​ണ്ടു പു​തി​യ പാ​ല​ങ്ങ​ൾ​കൂ​ടി നി​ർ​മി​ക്കും
Tuesday, January 25, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: ​വെ​ങ്ങ​ളം–​രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത ബൈ​പാ​സ് ആ​റു​വ​രി​പ്പാ​ത​യാ​ക്കി വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യാ​റി​നു കു​റു​കെ​യു​ള്ള അ​റ​പ്പു​ഴ പാ​ല​ത്തി​നൊ​പ്പം ര​ണ്ടു പു​തി​യ പാ​ല​ങ്ങ​ൾ​കൂ​ടി നി​ർ​മി​ക്കും. നി​ല​വി​ലെ പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തു​മാ​യാ​ണ് ആ​റു​വ​രി​പ്പാ​ത​യ്ക്കനു​സൃ​ത​മാ​യി മ​റ്റു ര​ണ്ടു പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ക. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ വി​ശ​ദ രൂ​പ​രേ​ഖ ക​ൺ​സ​ൾ​ട്ട​ൻ​സി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചു. അം​ഗീ​കാ​ര​മാ​യാ​ലു​ട​ൻ നി​ർ​മാ​ണം തു​ട​ങ്ങി​യേ​ക്കും.

വെ​ങ്ങ​ളം മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ 28.4 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത ബൈ​പാ​സ് 45 മീ​റ്റ​ർ വീ​തി​യി​ൽ ആ​റു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 1,853 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പാ​ത വീ​തി​കൂ​ട്ടു​ന്ന​തി​നൊ​പ്പം നി​ല​വി​ലു​ള്ള പാ​ല​ങ്ങ​ൾ, മേ​ൽ​പ്പാ​ല​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മാ​ന​മാ​യും പാ​ല​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

ഇ​ത​നു​സ​രി​ച്ചാ​ണ് അ​റ​പ്പു​ഴ​യി​ൽ പു​തി​യ പാ​ല​വും രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ല​വി​ലെ മേ​ൽ​പ്പാ​ല​ത്തി​നു സ​മാ​ന​മാ​യി ര​ണ്ടാ​മ​തൊ​രു മേ​ൽ​പ്പാ​ല​വും നി​ർ​മി​ക്കു​ന്ന​ത്.​ഇ​പ്പോ​ഴു​ള്ള പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് 287 മീ​റ്റ​ർ നീ​ള​ത്തി​ൽ 15.5 മീ​റ്റ​റും കി​ഴ​ക്ക് വ​ശം 12.5 മീ​റ്റ​റും വീ​തി​യി​ൽ എ​ട്ടു സ്പാ​നു​ക​ളോ​ടെ​യാ​കും നി​ർ​മാ​ണം.