കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം
Tuesday, January 25, 2022 12:47 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കോ​വി​ഡ് കാ​ട്ടു​തീ പോ​ലെ പ​ട​രു​മ്പോ​ള്‍ ആ​ശു​പ​ത്രി​ക​ള്‍ നി​റ​യു​ന്നു.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​തി​ദി​നം ചി​കി​ത്സ തേ​ടു​ന്ന​ത് 300 കോ​വി​ഡ് രോ​ഗി​ക​ളാ​ണ്. ഒ​രാ​ഴ്ച​മു​മ്പ് ശ​രാ​ശ​രി 25 രോ​ഗി​ക​ളാ​ണ് കോ​വി​ഡ് കാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്.

എ​ന്നാ​ൽ എ​ട്ടു വാ​ര്‍​ഡു​ക​ളി​ലാ​യി 200 പേ​ര്‍​ക്കു​ള്ള കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കോ​വി​ഡി​ന്‍റെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ സ്ഥി​തി​യും വി​ത്യ​സ്ത​മ​ല്ല. ഒ​രൊ​റ്റ ഐ​സി​യു മാ​ത്ര​മാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്ള​ത്. 15 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഒ​രേ സ​മ​യം ഇ​വി​ടെ ചി​കി​ത്സ കി​ട്ടു​ക. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ന്ന​ത്.

വാ​ര്‍​ഡു​ക​ളും ഐ​സി​യു​വും നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ കോ​ഴി​ക്കോ​ട് ബീ​ച്ചാ​ശു​പ​ത്രി​യി​ലേ​ക്കും ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും റ​ഫ​ര്‍ ചെ​യ്യു​ക​യാ​ണ്. അ​വി​ടെ​യും ബെ​ഡ്ഡു​ക​ള്‍ ഒ​ഴി​വി​ല്ല. ഇ​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​ഭ​യം പ്രാ​പി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്കോ​വി​ഡ് രോ​ഗി​ക​ള്‍‌.

രോ​ഗ​വു​മാ​യെ​ത്തു​ന്ന​വ​രി​ൽ 70 ശ​ത​മാ​ന​ത്തി​നും വീ​ട്ടു​ചി​കി​ത്സ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള​ത്. നേ​രി​യ ല​ക്ഷ​ണം പോ​ലു​മു​ള്ള​വ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​താ​ണ് തി​ര​ക്ക് കൂ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, തൊ​ണ്ട വേ​ദ​ന, ജ​ല​ദേ​ഷം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രാ​ണ് ഇ​വ​ര്‍‌.

ബാ​ക്കി​യു​ള്ള 30 ശ​ത​മാ​ന​മാ​ളു​ക​ള്‍ കാ​റ്റ​ഗ​റി 'ബി'​യി​ലും 'സി'​യി​ലും പെ​ടു​ന്ന​വ​രാ​ണ്. വൃ​ക്ക​രോ​ഗി​ക​ള്‍‌, ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​ക​ള്‍‌, അ​ര്‍​ബു​ദ​ബാ​ധി​ത​ര്‍, ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ അ​സു​ഖ​മു​ള്ള​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് ബി ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യു​ക​യാ​ണ്. നി​ല​വി​ല്‍ എ​ട്ട് കോ​വി​ഡ് വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. ഒ​രാ​ഴ്ച മു​മ്പു​വ​രെ ഇ​ത് ര​ണ്ടെ​ണ്ണ​ണ​മാ​യി​രു​ന്നു. കോ​വി​ഡ് അ​തി​വേ​ഗം പ​ട​ര്‍​ന്നി​ട്ടും വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​ത​ന്നെ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ര​ക്ത​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് 90 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ​യാ​ണ് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പ​തി​ന​ഞ്ചി​ലേ​റെ ഗു​രു​ത​രാ​വ​സ്ഥ​ലി​ലു​ള്ള​വ​ര്‍ എ​ത്തി​യാ​ല്‍ ചി​കി​ത്സ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പു​തി​യ ഐ​സി​യു തു​ട​ങ്ങു​ന്ന​തി​നു​ള്ള ഒ​രു​ക്കം ന​ട​ന്നു​വ​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ന്‍റെ നി​യ​ന്ത്ര​ണം പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്. അ​വ​ര്‍ സ​മ​ര​രം​ഗ​ത്തു​ള്ള​പ്പോ​ള്‍ 72 നോ​ണ്‍​അ​ക്കാ​ദ​മി​ക് ജൂ​ണി​യ​ര്‍ റെ​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ചി​രു​ന്നു. ജോ​ലി ഭാ​രം കാ​ര​ണം അ​വ​രി​ല്‍ ചി​ല​രെ​ല്ലാം ആ​ശു​പ​ത്രി വി​ട്ടു.

കോ​വി​ഡ് രോ​ഗി​ക​ള്‍ പ​തി​ന്‍​മ​ട​ങ്ങ് വ​ര്‍​ധി​ച്ച​തോ​ടെ ഡോ​ക്ട​ര്‍​മാ​രു​ടെ ജോ​ലി ഭാ​ര​വും കൂ​ടി​യി​ട്ടു​ണ്ട്. അ​ന​സ്തേ​ഷ്യ, പ​ള്‍​മ​ണ​റി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ പി.​ഡി ജോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം കൂ​ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.