റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Tuesday, January 25, 2022 11:33 PM IST
കോ​ഴി​ക്കോ​ട്: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വി​ക്രം മൈ​താ​നി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രേ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ല് പ്ലാ​റ്റൂ​ണു​ക​ളാ​ണ് പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കു​ക.

കോ​ഴി​ക്കോ​ട് സി​റ്റി ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​യും റൂ​റ​ല്‍ ഡി​സ്ട്രി​ക്ട് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ​യും സാ​യു​ധ സേ​ന പ്ലാ​റ്റൂ​ണു​ക​ളും എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ് പ്ലാ​റ്റൂ​ണു​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. പ​ര​മാ​വ​ധി 50 പേ​രെ മാ​ത്ര​മേ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കൂ. വേ​ദി​യി​ല്‍ ഒ​രു ത​ര​ത്തി​ലു​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യി​ല്ല.

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ഉ​ട​ൻ
ആ​രം​ഭി​ക്കണം: എ​ൽ​ജെ​ഡി

കൂ​ട​ര​ഞ്ഞി: നാ​ളി​കേ​ര ക​ർ​ഷ​ക​രെ പ്ര​തി​സ​ന​ധി​യി​ലാ​ക്കി​യ വി​ല​യി​ടി​വ് പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും​തു​ട​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു.​
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡന്‍റ്‌ ടാ​ർ​സ​ൺ ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കു​ഞ്ഞാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.