ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ കു​ടി ഒ​ഴി​പ്പി​ക്ക​ല്‍‌: വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും
Wednesday, April 27, 2022 11:36 PM IST
കോ​ഴി​ക്കോ​ട്: സി​എ​ച്ച് മേ​ല്‍​പാ​ല ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട ഒ​ഴി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പ് വ​രു​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മേ​യ് 10-ന് ​ക​ട​ക​ള്‍ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ഓ​രോ മൂ​ന്ന് വ​ര്‍​ഷ​വും ഇ​രു​പ​ത് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച ലൈ​സ​ന്‍​സ് ഫീ​സും മൂ​ന്ന് വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി​യി​ല്‍ എ​ഗ്രി​മെ​ന്‍റും വ​ച്ചാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ഇ​ത് പ്ര​കാ​രം 2024 മാ​ര്‍​ച്ച് 30-വ​രെ ലൈ​സ​ന്‍​സ് എ​ഗ്രി​മെ​ന്‍റ് കാ​ലാ​വ​ധി​യു​ള്ള​വ​രും നി​ല​വി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും പെ​രു​വ​ഴി​യി​ലേ​ക്ക് ഇ​റ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.​

പാ​ലം റി​പ്പ​യ​ര്‍ ചെ​യ്യു​മ്പോ​ള്‍ ക​ട മു​റി​ക​ള്‍ ഒ​ഴി​വാ​കാ​ന്‍ ബ​ദ​ല്‍ സം​വി​ധാ​ന​മാ​യി പ​ക​രം മു​റി​ക​ള്‍ അ​നു​വ​ദി​ക്കു​ക, പാ​ലം റി​പ്പ​യ​ര്‍ ചെ​യ്യു​മ്പോ​ള്‍ ന​ഷ്ടം ഉ​ണ്ടാ​കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് ന​ഷ്ടം ക​ണ​ക്കാ​ക്കി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, റി​പ്പ​യ​ര്‍ വ​ര്‍​ക്ക് യ​ഥാ സ​മ​യ​ങ്ങ​ളി​ല്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വാ​ണ് വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​ങ്ങ​ൾ.