എ​ഐ​വൈ​എ​ഫ് നേ​താ​വി​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Wednesday, April 27, 2022 11:36 PM IST
പേ​രാ​മ്പ്ര: എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ജി​ജോ​യ് ആ​വ​ള​യെ ആ​വ​ള മാ​ന​വ​യി​ൽവ​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ എ​ഐ​വൈ​എ​ഫ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ള-​പ​ന്നി മു​ക്ക് റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ഠ​ത്തി​ൽ മു​ക്കി​ൽ സി​പി​ഐ സം​ഘ​ടി​പ്പി​ച്ച വ​ഴി ത​ട​യ​ൽ സ​മ​ര​ത്തി​ലേ​ക്ക് സി​പി​എം -ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം ഇ​ടി​ച്ചു ക​യ​റ്റി സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ മേ​പ്പ​യ്യൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഐ - സി​പി​എം നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് അ​വ​സാ​നി​പ്പി​ച്ച​താ​ണ്.

എ​ന്നാ​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ആ​സൂ​ത്രി​ത​മാ​യി അ​ക്ര​മി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തു​ട​ർ​ന്നും സി​പി​എം സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ജോ​യി​ക്ക് നേ​രെ ന​ട​ന്ന അ​ക്ര​മം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ക​രെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ സി​പി​എം നേ​തൃ​ത്വം ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും എ​ഐ​വൈ​എ​ഫ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.