ജം​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം
Sunday, May 15, 2022 1:11 AM IST
ജം​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ അ​ന്വേ​ഷി​ക്ക​ണം: പ്ര​വാ​സി സം​ഘം

കൂ​രാ​ച്ചു​ണ്ട്: മാ​ണ്ഡ്യ​യി​ൽ മ​ര​ണ​പ്പെ​ട്ട കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യും പ്ര​വാ​സി​യു​മാ​യ ജം​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ലു​ള്ള ദു​രൂ​ഹ​ത​ക​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​വാ​സി സം​ഘം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ന്ന​ര മാ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യ ജം​ഷീ​ദ് കൂ​ട്ടു​കാ​രൊ​ടൊ​പ്പം ടൂ​റി​നാ​യി പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് നാ​ലു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ജം​ഷീ​ദി​ന്‍റെ മൃ​ത​ദേ​ഹം മാ​ണ്ഡ്യ​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​കാ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ക​രു​തു​ന്നി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം വി.​കെ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്ക​പ്പ​ൻ ച​ര​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞ​മ്മ​ദ് കൂ​രാ​ച്ചു​ണ്ട്, സി​റാ​ജ് പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദു​രൂ​ഹ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: യൂ​ത്ത് ലീ​ഗ്

കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ ജം​ഷീ​ദി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പോ​ലീ​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ തോ​ട്ട​ത്താം​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റി​ജാ​സ് റ​ഹ്മാ​ൻ, അ​ലി പു​തു​ശേ​രി, ഫ​വാ​സ് പ​ര​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​എ​ച്ച്. സെ​യ്ഫു​ദീ​ൻ, ഒ.​കെ. ഷാ​ഫി, ഷാ​ഫി നെ​യ്ത​ല, റാ​ഫി ക​രി​മ്പാ​ക്ക​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജം​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ശക്തമായ അ​ന്വേ​ഷ​ണം വേ​ണം: ഡി​വൈ​എ​ഫ്ഐ

കൂ​രാ​ച്ചു​ണ്ട്: ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ കൂ​രാ​ച്ചു​ണ്ടി​ലെ ഉ​ള്ളി​ക്കാം​കു​ഴി​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ജം​ഷീ​ദ് മാ​ണ്ഡ്യ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ങ്ങാ​ടി​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. സി​പി​എം ഏ​രി​യ ക​മ്മ​റ്റി​യം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നീ​റ്റ് മു​റി​ഞ്ഞ​ക​ല്ലേ​ൽ, ടി.​കെ. രാ​ഗേ​ഷ്, വി.​എ​സ്. സോ​ണ​റ്റ്, വി.​കെ. ഹ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.