ഉ​ട​മ​സ്ഥ​നി​ല്ലാ​തെ സ്വ​കാ​ര്യ ബ​സി​ൽ സൂ​ക്ഷി​ച്ച വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി
Sunday, May 15, 2022 1:11 AM IST
‌നാ​ദാ​പു​രം: പ​ള്ളൂ​രി​ൽ നി​ന്നും സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 500 മി​ല്ലി​യു​ടെ 47 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. ക​ണ്ണൂ​ർ ജി​ല്ല അ​തി​ർ​ത്തി​യാ​യ കാ​യ​പ്പ​ന​ച്ചി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ബ​സി​ന്‍റെ പി​ൻ സീ​റ്റി​ന​ടി​യി​ൽ പ്ലാ​സ്റ്റി​ക്ക് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. എ​ന്നാ​ൽ ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ത​ല​ശേ​രി - തൊ​ട്ടി​ൽ പാ​ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ നി​ന്നാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ സം​ഭ​വം. നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യം ആ​രാ​ണ് ബ​സി​ൽ ക​യ​റ്റി​യ​ത് എ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ലി​ത് പോ​ലീ​സ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. നാ​ദാ​പു​രം സി​ഐ​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് സം​ഘം പ​ള്ളൂ​രി​ലെ മ​ദ്യ വി​ല്പ​ന ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മാ​ഹി പ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നി​കു​തി വെ​ട്ടി​ച്ച് കൊ​ണ്ട് വ​ന്ന് വ​ൻ തു​ക​യ്ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് മ​ദ്യ​ക്ക​ട​ത്തി​ന് പി​ന്നി​ലെ​ന്നും, മ​ദ്യ​ക്ക​ട​ത്തി​ന് ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രു​ക​യാ​ണെ​ന്നും സി​ഐ പ​റ​ഞ്ഞു.