ബ​സ് യാ​ത്ര​ക്കി​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു
Sunday, May 15, 2022 1:12 AM IST
താ​മ​ര​ശ​രി: കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ബ​സ് യാ​ത്ര​ക്കി​ടെ ന​ഷ്ട​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. താ​മ​ര​ശേ​രി​യി​ൽ നി​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച 12ഓ​ടെ താ​മ​ര​ശേ​രി​യി​ൽ നി​ന്ന് ച​മ​ൽ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ബ​സി​ൽ ക​യ​റി​യ യു​വ​തി​യു​ടെ കൈ​യ്യി​ലി​രു​ന്ന കു​ഞ്ഞി​ന്‍റെ പാ​ദ​സ​രം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന മോ​ഷ​ണ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട യു​വ​തി താ​മ​ര​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.