മ​ഴയെ​ത്തി, ശുചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ എ​ങ്ങു​മെ​ത്തി​യി​ല്ല...
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ലം വ​ന്നെ​ത്തി​യി​ട്ടും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്താ​തെ ന​ഗ​രം.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ അ​ല്‍​പ​മൊ​ന്ന് മാ​റി​യെ​ങ്കി​ലും ഇ​തു തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​യാ​ണ് മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ മെ​ല്ലെ​പ്പോ​ക്കി​ലാ​കാ​ന്‍ കാ​ര​ണം.

ഡ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​മ്പോ​ഴും മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം കാ​ല​വ​ർ​ഷ​ത്തി​ന് മു​മ്പേ പൂ​ർ​ത്തി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ൾ.

ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു.കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം വൈ​കി​യെ​ന്നാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ പ​രാ​തി. മി​ക്ക വാ​ർ​ഡു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് പ​ണം ല​ഭ്യ​മാ​യി​ല്ലെ​ന്ന് കൗ​ൺ​സി​ല​ർ​മാ​രും പ​റ​യു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. മ​ഴ​കൂ​ടി എ​ത്തി​യ​തോ​ടെ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ന​ഗ​ര​ത്തി​ലെ ഓ​ട​ക​ളും തോ​ടു​ക​ളു​മെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച സ്ഥി​തി​യാ​ണ്. ഒ​ഴു​ക്ക് നി​ല​ച്ച ബി.​കെ.​ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ക്ക​ലി​ലും പ​യ്യാ​ന​ക്ക​ലി​ലു​മെ​ല്ലാം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. വെ​ള്ള​യി​ലും തോ​പ്പ​യി​ലും പു​തി​യ​പാ​ലം പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്.

ശു​ചീ​ക​ര​ണ​ത്തി​നാ​യി ഫ​ണ്ട് ന​ൽ​കു​ന്ന​തി​ന് എ​ൻ​ജ​നി​യ​റിം​ഗ് വി​ഭാ​ഗം ത​യ്യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​രു​ടെ പ​രാ​തി. പ്രാ​ദേ​ശി​ക​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​റു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​കാ​തി​രു​ന്ന​തും തി​രി​ച്ച​ടി​യാ​യി മ​ഴ പെ​യ്യു​ന്ന​തോ​ടെ മാ​ലി​ന്യം കൂ​ടു​ത​ൽ അ​ഴു​കി രോ​ഗ​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തു​ന്ന സ്ഥി​തി​യാ​ണ്.

എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​ഗു​നി​യ, എ​ച്ച് 1 എ​ൻ 1, വ​യ​റി​ള​ക്കം, മ​ലേ​റി​യ, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മ​ഴ​ക്കാ​ല​ത്ത് വേ​ഗ​ത്തി​ൽ പി​ടി​പെ​ടാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.