പാ​ച​ക​തൊഴി​ലാ​ളി​ക​ള്‍​ക്ക് വേ​ന​ല​വ​ധി അ​ല​വ​ന്‍​സ് ല​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: സ്കൂ​ളു​ക​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം തീ​രു​ന്നി​ല്ല. വേ​ന​ല​വ​ധി​യി​ൽ ല​ഭി​ച്ചി​രു​ന്ന 2,000 രൂ​പ പോ​ലും പാ​ച​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 13761 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.
ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും സ്ത്രീ​ക​ളു​മാ​ണ്. ജോ​ലി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് വേ​ത​നം ല​ഭി​ക്കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഒ​രു​മാ​സ​ത്തേ​യ്ക്ക് 2000 രൂ​പ ആ​ശ്വാ​സ​മാ​യി ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് 5000 ആ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​മ്പോ​ഴാ​ണ് നി​ല​വി​ൽ ല​ഭി​ച്ചി​രു​ന്ന തു​ക പോ​ലും കി​ട്ടാ​തി​രി​ക്കു​ന്ന​ത്.
മു​പ്പ​തും നാ​ൽ​പ​തും വ​ർ​ഷ​ങ്ങ​ളാ​യി ഈ ​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രു​ണ്ട്. ഒ​രു ദി​വ​സം 600 രൂ​പ നി​ര​ക്കി​ലാ​ണ് കൂ​ലി​യു​ള്ള​ത്. 2011 ലാ​ണ് 150 രൂ​പ​യു​ണ്ടാ​യി​രു​ന്ന കൂ​ലി 400 ആ​ക്കി ഉ​യ​ർ​ത്തി​യ​ത്. യാ​തൊ​രു ആ​നു​കൂ​ല്യ​വു​മി​ല്ല. ആ​ശ്രി​ത നി​യ​മ​നം ന​ട​പ്പി​ലാ​ക്കു​ക, അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ്പി​ലാ​ക്കു​ക, സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്നു​ണ്ട്.