മ​ഴ​സാ​ധ്യ​ത: മ​ല​യോ​ര​ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യും റെ​ഡ്‌ അ​ലെ​ർ​ട്ടും പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. പു​ഴ​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല. ഒ​ഴു​ക്ക് ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ ഗൗ​ര​വ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ക​യും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം. ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​അ​തി​രാ​വി​ലെ ജോ​ലി​ക്കോ മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ൾ വീ​ണു കി​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ യാ​ത്ര​ക​ളും മ​ഴ മു​ന്ന​റി​യി​പ്പ് ഒ​ഴി​വാ​കു​ന്ന​ത് വ​രെ ഒ​ഴി​വാ​ക്കു​ക.
വി​നോ​ദ സ​ഞ്ചാ​രി​ക​ൾ രാ​ത്രി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും പ​ര​മാ​വ​ധി താ​മ​സ സ്ഥ​ല​ത്തു തു​ട​രു​ക​യും ചെ​യ്യ​ണം. സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തും അ​നു​മ​തി ഇ​ല്ലാ​ത്ത​തു​മാ​യ ഒ​രു സ്ഥ​ല​ത്തും പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും അ​റി​യി​ച്ചു.