കേ​ര​ളം ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്രം: എം.​ടി. ര​മേ​ശ്
Tuesday, May 17, 2022 12:43 AM IST
കോ​ഴി​ക്കോ​ട്:​കേ​ര​ളം ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് ബി​ജെ​പി നേ​താ​വ് എം.​ടി. ര​മേ​ശ്.​കേ​ര​ളം തീ​വ്ര​വാ​ദ പ​രി​ശീ​ല​ന​ത്തി​ന് സു​ര​ക്ഷി​ത താ​വ​ള​മോ?' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി തീ​വ്ര​വാ​ദ​ത്തി​നെ​തി​രേ ബി​ജെ​പി ജി​ല്ലാ ക​മ്മ​ിറ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​ജാ​ഗ്ര​താ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലെ ഭ​ര​ണ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​ണ്.
ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ക​രം മ​ത്സ​രി​ച്ച് സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന​ത്തെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഒ​രു ഡ​സ​നി​ലേ​റെ ഭീ​ക​ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​രെ​യൊ​ന്നും പി​ടി​കൂ​ടി​യ​ത് കേ​ര​ള പൊ​ലി​സോ ഇ​ന്‍റെ​ലി​ജ​ന്‍​സ് വി​ഭാ​ഗ​മോ അ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള പൊ​ലി​സ് പ​രാ​ജ​യ​പ്പെ​ടാ​ന്‍ കാ​ര​ണം സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നെ​ല്ലി​ക്കോ​ട് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലും ഇ​തേ അ​ലം​ഭാ​വ​മാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.​ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​നാ​യി.