വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന
Tuesday, May 17, 2022 12:44 AM IST
കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.
പ​ഴ​കി​യ​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തു​മാ​യ പാ​നീ​യ​ങ്ങ​ളും ആ​ഹാ​ര പ​ദാ​ർ​ത്ഥ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 21,100 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
കൈ​വേ​ലി​യി​ലെ ഹോ​ട്ട​ൽ റെ​ഡ് ചി​ല്ലീ​സ്, ഓ​റ​ഞ്ച് കാ​റ്റ​റിം​ഗ്, ജ​ന​കീ​യ മ​ത്സ്യ ബൂ​ത്ത് മ​ല​ബാ​ർ ചി​ക്ക​ൻ സ്റ്റാ​ൾ, ചാ​രു​മ്മ​ൽ സ്റ്റേ​ഴ്സ്, പി​ലാ​ക്കൂ​ൽ എ​ന്‍​റ​ർ​പ്രൈ​സ​സ്, മു​ള്ള​മ്പ​ത്ത് ടൗ​ണി​ലെ ബേ​ക്ക​റി നി​ർ​മ്മാ​ണ ശാ​ല, സൂ​ര്യ സ്റ്റോ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പി​ഴ​യി​ട്ട​ത്.