ലോ​ട്ട​റി ടി​ക്ക​റ്റു വി​ല 50 രൂപ​യാ​യി വ​ർ​ധി​പ്പി​ക്കു​ന്നതി​നെ​തി​രേ സ​മ​രം
Tuesday, May 17, 2022 12:44 AM IST
കോ​ഴി​ക്കോ​ട്:​കേ​ര​ള ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റി​ന്‍റെ വി​ല 40 രൂ​പ യി​ൽ നി​ന്നും 50 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ഐ​എ​ൻ​ടി​യു​സി സ​മ​രം ന​ട​ത്തി.
ഇ​ട​തു സ​ർ​ക്കാ​ർ 30 രൂ​പ​യാ​യി​രു​ന്ന ടി​ക്ക​റ്റി​ന്‍റെ വി​ല മു​ൻ​പ് 40 രു​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തു മൂ​ലം ഇ​പ്പോ​ൾ ത​ന്നെ ചി​ല്ല​റ വി​ൽ​പ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​വ​ശം ടി​ക്ക​റ്റു​ക​ൾ മി​ച്ചം വ​ന്ന് ലോ​ട്ട​റി​ക്കാ​ർ ക​ട​കെ​ണി​യി​ലാ​ണ്.
പ്ര​തി​ദി​നം ഒ​രു കോ​ടി എ​ട്ടു​ല​ക്ഷം ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തി​ൽ ലോ​ട്ട​റി​ഓ​ഫീ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ​ല​ക്ഷ ക​ണ​ക്കി​ന് ടി​ക്ക​റ്റു​ക​ളാ​ണ് ദി​വ​സ​വും മി​ച്ചം​വ​രു​ന്ന​ത്.
കേ​ര​ള ഭാ​ഗ്യ​ക്കു​റി​യെ ത​ക​ർ​ത്ത് അ​ന്യ സം​സ്ഥാ​ന ലോ​ട്ട​റി മാ​ഫി​യ​ക​ൾ​ക്ക് ലോ​ട്ട​റി​മേ​ഖ​ല കൈ​ക്ക​ലാ​ക്കു​വാ​ൻ സ​ർ​ക്കാ​രി​ലെ ചി​ല​ഉ​ന്ന​ത​ൻ​മാ​ർ ന​ട​ത്തു​ന്ന
ഗു​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ല വ​ർ​ധ​വെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ് പ​റ​ഞ്ഞു. ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ വി​ട് പ​ടി​ക്ക​ൽ ധ​ർ​ണ്ണ ന​ട​ത്ത​ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.