ബ​സി​ല്ലെ​ങ്കി​ലെ​ന്താ ബ​സ്സ്‌​റ്റോ​പ്പു​ക​ള്‍ ഇ​ഷ്ടം പോ​ലെയുണ്ടല്ലോ!
Tuesday, May 17, 2022 12:44 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മേ​ഖ​ല​യി​ൽ ഒ​റ്റ ബ​സു പോ​ലും ഓ​ടാ​ത്ത പാ​ത​ക​ളു​ടെ ഓ​ര​ങ്ങ​ളി​ൽ വാ​ഹ​ന കാ​ത്തി​രി​പ്പു കേ​ന്ദ്ര​മെ​ന്ന പേ​രി​ൽ നി​റ​യെ ബ​സ്റ്റോ​പ്പു​ക​ൾ. ല​ക്ഷ​ങ്ങ​ൾ വ​ക​യി​രു​ത്തി​യാ​ണു ഇ​തെ​ല്ലാം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ബ​സ് സ​ർ​വീ​സു​ള്ള മു​തു​കാ​ട് ടൗ​ണി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഉ​യ​രം കു​റ​ച്ച​പ്പോ​ൾ ബ​സ്റ്റോ​പ്പി​ൽ ക​യ​റി എ​ത്ത​ണ​മെ​ങ്കി​ൽ ഏ​ണി വേ​ണ​മെ​ന്ന സ്ഥി​തി​യാ​യി. മ​ഴ ക​ന​ത്ത​തോ​ടെ യാ​ത്ര​ക്കാ​ർ ക​ട വ​രാ​ന്ത​ക​ളെ അ​ഭ​യം പ്രാ​പി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മു​തു​കാ​ട് ടൗ​ണി​ൽ സൗ​ക​ര്യ പ്ര​ദ​മാ​യ ബ​സ്റ്റോ​പ്പ് നി​ർ​മി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ. മ​ത്താ​യി ആ​വ​ശ്യ​പ്പെ​ട്ടു.