മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ സം​ഭ​വം: പ്രതിയെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്
Thursday, May 19, 2022 12:47 AM IST
മു​ക്കം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ പ്ര​തി​യാ​യ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു പൊ​ലു​കു​ന്ന​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഉ​ട​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വം പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും ധാ​ർ​മി​ക​ത എ​ന്നും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ് എ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​ത് കൊ​ണ്ട് ത​ന്നെ ധാ​ർ​മ്മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ബാ​ബു രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ബു പൊ​ലു​കു​ന്ന​ത്തി​നെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.
അ​തേ സ​മ​യം ബാ​ബു ഇ​പ്പോ​ഴും ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. ബാ​ബു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​തി​നി​ടെ സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ബാ​ബു​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല.
പോ​ലീ​സ് പ്ര​തി​യെ സ​ഹാ​യി​ക്കു​ക​യാ​ണ​ന്നാ​രോ​പി​ച്ച് ഇ​ട​ത് പ​ക്ഷ​വും പോ​ലീ​സ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ​ന്നാ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
കൊ​ടി​യ​ത്തൂ​ര്‍ ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍ നി​ന്നും മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ബാ​ബു​വി​നെ പ്ര​തി ചേ​ര്‍​ത്തി​രു​ന്ന​ത്. ഗ്രാ​മീ​ൺ ബാ​ങ്ക് കൊ​ടി​യ​ത്തൂ​ർ ശാ​ഖ​യി​ൽ നി​ന്ന് 24.2 ല​ക്ഷം രൂ​പ​യും കാ​ർ​ഷി​ക - ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ അ​ഗ​സ്ത്യ​ൻ​മു​ഴി ശാ​ഖ​യി​ൽ നി​ന്ന് 7.2 ല​ക്ഷം രൂ​പ​യു​മാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി ഇ​വ​രു​ൾ​പ്പെ​ട്ട നാ​ലം​ഗ സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്.