പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച്
Saturday, May 21, 2022 12:31 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പേ​രാ​മ്പ്ര ഏ​രി​യ എ​സ്റ്റേ​റ്റ് ലേ​ബ​ർ യൂ​ണി​യ​ന്‍റെ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ഏ​ഴു​ന്നൂ​റ് രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക, ആ​ശു​പ​ത്രി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക, ത​ട​ഞ്ഞ് വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക, മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ലേ​ബ​ർ യൂ​ണി​യ​ൻ സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ച്ച​ത്.
തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. സ​തീ​ഷ്, പി.​ജെ. റെ​ജി, വി.​സി. പ്ര​ദീ​പ​ൻ, സി. ​അ​ശോ​ക​ൻ, എം.​ബി. പ്ര​ദീ​പ​ൻ, കെ.​കെ ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.