‘ആ​രോ​ഗ്യ ജാ​ഗ്ര​ത’ യോ​ഗം ചേ​ർ​ന്നു
Sunday, May 22, 2022 12:07 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​രോ​ഗ്യ ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റോ​യ് ജേ​ക്ക​ബ്, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കൊ​തു​ക് ഉ​റ​വി​ട​ന​ശീ​ക​ര​ണം കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തും. കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി ശു​ചീ​ക​ര​ണ​വും ന​ട​ത്തും.

എ​ലി​പ്പ​നി രോ​ഗ​ത്തി​നെ​തി​രേ ഡോ​ക്സി സൈ​ക്ലി​ൻ ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ഘ​ട്ട ക്ലോ​റി​നേ​ഷ​നും ഈ ​ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന​താ​ണ്.