പു​സ്ത​കം പ്ര​കാ​ശ​നം ചെയ്തു
Sunday, May 22, 2022 12:07 AM IST
മു​ക്കം: യു​വ എ​ഴു​ത്തു​കാ​ര​നും ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ സാ​ജി​ദ് പു​തി​യോ​ട്ടി​ലി​ന്‍റെ ആ​ദ്യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. അ​വ​സാ​ന​ത്തെ ക​ട​വി​ലെ ആ​ൾ എ​ന്ന പേ​രി​ലു​ള്ള പു​സ്ത​ക​ത്തി​ൽ 11 ക​ഥ​ക​ളാ​ണു​ള്ള​ത്.

ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ ക​ഥ​ക​ളി​ൽ പു​തി​യ കാ​ല​ത്ത് അ​തി​ഭീ​ക​ര​മാ​യി വ​ള​ർ​ന്നു വ​രു​ന്ന ഫാ​സി​സ്റ്റ് ചി​ന്ത​ക​ൾ​ക്കും പ്ര​വ​ണ​ത​ക​ൾ​ക്കു​മെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഒ​രു ക​ഥാ​കാ​ര​ന് എ​ങ്ങി​നെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കാ​മെ​ന്ന് കാ​ണി​ച്ചു ത​രു​ന്ന​താ​ണ് മി​ക്ക ക​ഥ​ക​ളും. കൊ​ടി​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ചു​ള്ളി​ക്കാ​പ​റ​മ്പ് ശാ​ഖാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​ൻ പി.​കെ. പാ​റ​ക്ക​ട​വ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് ഏ​റ്റു​വാ​ങ്ങി. ഫാ​സി​സം അ​തി​ന്‍റെ രൗ​ദ്ര​ഭാ​വ​ത്തി​ൽ നി​ൽ​ക്കു​ന്ന പു​തി​യ കാ​ല​ത്ത് എ​ഴു​ത്തു​കാ​ർ​ക്ക് ഒ​രു പാ​ട് കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ സാ​ധി​ക്കു​മെ​ന്ന് പി.​കെ. പാ​റ​ക്ക​ട​വ് പ​റ​ഞ്ഞു. ഗാ​ന്ധി ഘാ​ത​ക​ർ പോ​ലും മ​ഹ​ത്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ എ​ഴു​ത്തു​കാ​ര​ന് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ട​ന്നും അ​ത് സ​മൂ​ഹ തി​ൻ​മ​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​മാ​ണ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ർ​ഷാ​ദ് ബ​ത്തേ​രി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​പി.​യു. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, സ​ലാം കൊ​ടി​യ​ത്തൂ​ർ, ഹാ​റൂ​ൺ ക​ക്കാ​ട്, വി​ജീ​ഷ് പ​ര​വ​രി, ഇ. ​അ​രു​ൺ, പി.​ജി. മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.