ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി രൂ​പ​താ വാ​ർ​ഷി​ക ആ​ഘോ​ഷം നാ​ളെ
Monday, May 23, 2022 1:18 AM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി രൂ​പ​താ വാ​ർ​ഷി​ക ആ​ഘോ​ഷ​വും നേ​തൃസം​ഗ​മ​വും താ​മ​ര​ശേ​രി മാ​ർ മ​ങ്കു​ഴി​ക്ക​രി മെ​മ്മോ​റി​യ​ൽ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ര​ജി​സ്ടേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന സം​ഗ​മം ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ സ​മാ​പി​ക്കും.
സം​ഗ​മ​ത്തി​ൽ ഡി​എ​ഫ്സി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ​മാ​രും താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലെ​യും ഡി​എ​ഫ്സി ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ക്കും. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, ഫാ. ​നോ​ബി​ൾ പാ​റ​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സുക​ൾ ന​യി​ക്കും. ഡി​എ​ഫ്സിയു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഫാ.​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, ഫാ. ​ബോ​ബി മ​ഴു​വ​ഞ്ചേ​രി, ജോ​സ് തു​രു​ത്തി​മ​റ്റം, ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, ബാ​ബു ചേ​ണാ​ൽ, ജോ​ർ​ജ് കും​ബ്ലാ​നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.