അ​മ്മ​യേ​യും മ​ക​നേ​യും തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, May 24, 2022 10:17 PM IST
കൊ​യി​ലാ​ണ്ടി: അ​മ്മ​യേ​യും മ​ക​നേ​യും വീ​ട്ടി​ലെ ര​ണ്ട് കി​ട​പ്പ് മു​റി​ക​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​വ​ട്ടൂ​ർ ന​ടേ​രി ചേ​രി​ക്കു​ന്നു​മ്മ​ൽ പ​രേ​ത​നാ​യ അ​ശോ​ക​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന (52),
മ​ക​ൻ പ്ര​ശാ​ന്ത് (30) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​കി​ട്ടോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് 10 വ​ർ​ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ട​താ​ണ്. മ​റ്റൊ​രു മ​ക​ൻ പ്ര​ശോ​ഭ് 10 വ​ർ​ഷം മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പ്ര​ശാ​ന്ത് ടൈ​ല്‍​സ് ജോ​ലി​ക്കാ​ര​നാ​ണ്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.