കുറ്റ്യാടി: മലയോര മേഖലയിലെ കാട്ടു മൃഗശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ജൂൺ രണ്ടിന് രാവിലെ പത്ത് മുതൽ കേരള കോൺഗ്രസ് -എം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അറിയിച്ചു.
വാണിമേൽ, നരിപ്പറ്റ, കാവിലും പാറ, മരുതോങ്കര പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലാണ് കാട് മൃഗശല്യം കൂടുതലായുള്ളത് ഒരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകളാണ് ആന, പന്നി, കുരങ്ങ് തുടങ്ങിയ കാട്ട് മൃഗങ്ങൾ നശിപ്പിക്കുന്നത്. കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നഷ്ട്പരിഹാരം ലഭിക്കുന്നില്ല. വിലങ്ങാട്, കരിങ്ങാട് പശുക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ സോളാർ വേലി സ്ഥാപിക്കണമെന്നും ആവശ്യപെട്ടു. നാളികേരത്തിന്റെ വിലയിടിവും കർഷകരെ പ്രയാസപ്പെടുത്തുകയാണ്. കാട്ടാന കൃഷി നാശം വരുത്തിയ വാളുക്ക്, വായാട്, പശുക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ ജില്ല പ്രസിഡന്റ് ടി.എം. ജോസഫ്, സംസ്ഥാന സമിതി അംഗം റോബിറ്റ് പുതുകുളങ്ങര, ജില്ലാ ജനറൽ സെക്രട്ടറി ബോബി മൂക്കൻതോട്ടം, ആന്റണി ഇരൂരി, സിജോ വടക്കേൻ തോട്ടം, നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണിഞെഴുകും കാട്ടിൽ, ജോയി പന്നിമലകുന്നേൽ, അൽഫോൺസ റോബിൻ എന്നിവർ സന്ദർശിച്ചു.