ഓ​ട്ടോ​യി​ല്‍ 360 കു​പ്പി മാ​ഹി മ​ദ്യം; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Friday, June 24, 2022 12:21 AM IST
വ​ട​ക​ര: മാ​ഹി​യി​ല്‍ നി​ന്ന് ഓ​ട്ടോ​യി​ല്‍ ക​ട​ത്തി​യ 360 കു​പ്പി മ​ദ്യ​വു​മാ​യി കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ എ​ക്‌​സൈ​സ് പി​ടി​യി​ൽ.

നീ​ലേ​ശ്വ​രം മു​ണ്ട​യം പു​ര​യി​ല്‍ സ​ജീ​വ​ന്‍ (48), ക​റു​വാ​ച്ചേ​രി പാ​ള​യ​ത്തി​ല്‍ ര​തീ​ഷ് പി (36) ​എ​ന്നി​വ​രേ​യാ​ണ് വ​ട​ക​ര എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ കെ.​സി.​ക​രു​ണ​നും പാ​ര്‍​ട്ടി​യും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചോ​മ്പാ​ല സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പ​ത്താ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. കെ​എ​ല്‍ 13 എ​എ 7850 ന​മ്പ​ര്‍ ആ​പ്പ ഓ​ട്ടോ​യി​ല്‍ കോ​ഴി​ക്കോ​ടേ​ക്ക് ക​ട​ത്തി​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു മ​ദ്യം.