മൂ​ടി​യ കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ‘ആ​പ്പ്’
Friday, June 24, 2022 12:25 AM IST
ച​ക്കി​ട്ട​പാ​റ: റോ​ഡി​ൽ കു​ഴി​ച്ചു​മൂ​ടു​ന്ന പൈ​പ്പ് ലൈ​ൻ കു​ഴി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ക​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്ന​താ​യി പ​രാ​തി.

അ​ടു​ത്ത കാ​ല​ത്താ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ ച​ക്കി​ട്ട​പാ​റ-​ന​രി​ന​ട പി​ഡ​ബ്ല്യൂ​ഡി. റോ​ഡി​ലാ​ണ് ടാ​റിം​ഗി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ജ​ൽ ജീ​വ​ൻ പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ കു​ഴി​ച്ച് മൂ​ടി​യ ഭാ​ഗ​ത്ത് എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തു​മ്പോ​ഴാ​ണ് ഭാ​രം ക​യ​റ്റി വ​ന്ന ലോ​റി ഇ​ന്ന​ലെ കു​ഴി​യി​ൽ താ​ഴ്ന്ന​ത്.​ ഈ റോ​ഡി​ൽ ത​ന്നെ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ കെ​എ​സ്ഇ​ബി. കേ​ബി​ൾ കു​ഴി​ച്ചു​മൂ​ടി​യ ഭാ​ഗ​ത്ത് നാ​ളു​ക​ൾ​ക്ക് മു​മ്പ് ലോ​റി താ​ഴ്ന്നി​രു​ന്നു.​
കു​ഴി​ക​ൾ മൂ​ടാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.