ജം​ഷീ​ദി​ന്‍റെ മ​ര​ണം: സ​മ​ഗ്ര അ​ന്വേ​ഷ​ണം വേണമെന്ന് സ​ർ​വ​ക​ക്ഷി യോ​ഗം
Saturday, June 25, 2022 12:49 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ ഉ​ള്ളി​ക്കാ​ക്കു​ഴി ജം​ഷീ​ദ് ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ മ​രി​ച്ച​തി​ൽ ബ​ന്ധു​ക്ക​ൾ​ക്കും, പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള - ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തി​നാ​യി എം​പി, എം​എ​ൽ​എ, എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത തേ​ടു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, കെ.​ജി. അ​രു​ൺ, വി.​എ​സ്. ഹ​മീ​ദ്, ഷി​ബു ക​ട്ട​യ്ക്ക​ൽ, സൂ​പ്പി തെ​രു​വ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ൻ​സി തോ​മ​സ്, ഡാ​ർ​ളി അ​ബ്രാ​ഹം, സി​മി​ലി ബി​ജു, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, എ​ൻ.​ജെ. ആ​ൻ​സ​മ്മ, വ്യാ​പാ​രി പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ര​ഡൈ​സ്, അ​ലി പു​തു​ശേ​രി, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.