ലാ​ബ്ക്യു​എം2​കെ22 ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Sunday, June 26, 2022 12:26 AM IST
കോ​ഴി​ക്കോ​ട്: ലാ​ബു​ക​ളു​ടെ ഗു​ണ​മേ​ന്മ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യു​ള്ള തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ലാ​ബ്ക്യു​എം2​കെ22 ടാ​ഗോ​ര്‍​ഹാ​ളി​ല്‍ മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​ക്രൊ ഹെ​ല്‍​ത്ത് അ​ക്കാ​ഡ​മി ഫോ​ര്‍ ഹെ​ല്‍​ത്ത് എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ആ​ദ്യ​പ​തി​പ്പാ​ണ് ലാ​ബ്ക്യു​എം2​കെ22. ചെ​യ​ര്‍​മാ​ന്‍ സി. ​സു​ബൈ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​സി.​കെ നൗ​ഷാ​ദ്, ഡോ. ​ഹ​രി​കൃ​ഷ്ണ​കാ​സി, ആ​ന​ന്ദ് ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഷൈ​ജു സി., ​പി.​കെ.​അ​ന​സ്, ഡോ.​പി.​ര​മ്യ രാ​ഘ​വ​ന്‍, മ​ര്‍​ഫാ​സ് എം.​പി., സു​ര​ഭി ഗം​ഗ, സു​ബി​ഷ പി. ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം മെ​ഡി​ക്ക​ല്‍ ലാ​ബ് വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.