വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം
Sunday, June 26, 2022 12:29 AM IST
കോ​ഴി​ക്കോ​ട്: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​താ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ശേ​രി കോ​ർ​പ​റേ​റ്റ് സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വ്യ​ക്തി​ത്വ വ​ള​ർ​ച്ച ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് രൂ​പ​താ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന പ​രി​പാ​ടി താ​മ​ര​ശേ​രി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോൺ ജോ​ൺ ഒ​റ​വു​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ ല​ഹ​രി ന​മ്മെ ന​ശി​പ്പി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളി​ൽ ആ​ക​രു​തെ​ന്നും, ജീ​വി​ത​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന വ​ൻ പ്ര​തീ​ക്ഷ​ക​ളി​ലും വി​ജ​യ​ങ്ങ​ളി​ലും ആ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഓ​ർ​മ്മി​പ്പി​ച്ചു. രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മി​ൽ​ട്ട​ൺ മു​ള​ങ്ങാ​ശേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി സം​സാ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി നീ​ണ്ടു​കു​ന്നേ​ൽ, ബീ​ന പോ​ൾ, കെ.​ആ​ർ. അ​നു, ആ​ർ​ദ്ര ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ഗീ​ത സി​എം​സി, രാ​ജ​ൻ ഉ​റു​മ്പി​ൽ, ടി.​ടി. തോ​മ​സ്, ജോ​സ് കാ​വി​ൽ പു​ര​യി​ടം, റോ​യി മു​രി​ക്കൊ​ലി​ൽ, കെ.​സി. ജോ​സ​ഫ്, പി.​വി. ജോ​ൺ, ടി.​ജെ. സ​ണ്ണി, അ​ബ്രാ​ഹം മ​ണ​ലോ​ടി, സി.​ജെ. ഷി​നോ​ജ്, ഡോ​ണ ട്രീ​സ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.