കൂ​ടു​ത​ൽ പേ​ർ​ക്ക്‌ മു​ൻ​ഗ​ണ​നാ കാ​ർ​ഡ്‌
Tuesday, June 28, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് (ബി​പി​എ​ൽ) മാ​റ്റാ​ൻ അ​വ​സ​രം. അ​ക്ഷ​യ കേ​ന്ദ്രം വ​ഴി 30 വ​രെ അ​പേ​ക്ഷി​ക്കാം.
നേ​ര​ത്തേ അ​പേ​ക്ഷ നേ​രി​ട്ട് ന​ൽ​കി​യ​വ​രും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ റേ​ഷ​ൻ കാ​ർ​ഡി​ൽ ലി​ങ്ക് ചെ​യ്ത​വ​രു​ടെ അ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ആ​ശ്ര​യ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ, ആ​ദി​വാ​സി​ക​ൾ, രോ​ഗി​ക​ൾ (ക്യാ​ൻ​സ​ർ, ഡ​യാ​ലി​സി​സ്, അ​വ​യ​വ​മാ​റ്റം, എ​ച്ച്‌​ഐ​വി, വി​ക​ലാം​ഗ​ർ, ഓ​ട്ടി​സം, കു​ഷ്‌​ഠം, നൂ​റ്‌ ശ​ത​മാ​നം ത​ള​ർ​ന്ന​വ​ർ), നി​രാ​ലം​ബ​യാ​യ സ്ത്രീ (​വി​ധ​വ, അ​വി​വാ​ഹി​ത, വി​വാ​ഹ മോ​ചി​ത കാ​ർ​ഡ്‌ അം​ഗ​ങ്ങ​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ പു​രു​ഷ​ൻ​മാ​ർ പാ​ടി​ല്ല) എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലാ​തെ മു​ൻ​ഗ​ണ​ന​ക്ക് അ​ർ​ഹ​രാ​ണ്‌. ഹൃ​ദ്രോ​ഗി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, തൊ​ഴി​ൽ​ര​ഹി​ത​ർ, പ​ട്ടി​ക​ജാ​തി, വീ​ട്/​സ്ഥ​ലം ഇ​ല്ലാ​ത്ത​വ​ർ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്‌, സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി അം​ഗം (ല​ക്ഷം വീ​ട്, ഐ​എ​വൈ, ലൈ​ഫ്‌), വൈ​ദ്യു​തി​യും കു​ടി​വെ​ള്ള​വും ക​ക്കൂ​സും ഇ​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ളെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും. മ​തി​യാ​യ രേ​ഖ​ക​ൾ അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.