മുക്കം: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡോണ്‍ ബോസ്കോ കോളേജും ഡ്രഗ് റീഹാബിറ്റേഷന് എജ്യുക്കേഷന്‍ ആന്‍ഡ് മെറ്ററിംഗും കാമ്പസ് ഓഫ് കാലിക്കട്ടും ചേര്‍ന്ന് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
മാമ്പറ്റ ഡോണ്‍ ബോസ്കോ കോളജ് വിദ്യാര്‍ഥികളും ഡോണ്‍ ബോസ്കോ ഐടിഐ വിദ്യാർഥികളും പങ്കെടുത്ത റാലി സേക്രട്ട് ഹാര്‍ട്ട് പള്ളിയുടെ പരിസരത്ത് നിന്നും മുക്കം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ ഷംസുദ്ദീന് ഫ്ളാഗ് ഓഫ് ചെയ്തു. മുക്കം ബസ്സ് സ്റ്റാറ്റില്‍ അവസാനിച്ച റാലിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം മുക്കം മുനുസിപ്പാലിറ്റി ചെയര്മാന് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ കോളേജ് ഡയറക്ടര്‍ ഫാ. ജീസന്‍ നെല്ലുവേലില്‍ അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് :ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് യുപി.സ്കൂളിലെ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ അങ്ങാടിയിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി. അധ്യാപകരായ ബോബി ജോർജ്, ആനന്ദ് ജോസഫ്, നുബിൻ ജോസഫ്, ജാൻസി ചാക്കോ, ജെസ്റ്റിൽ ജോസഫ്, ജിൻസി.ടി. പെരുമ്പാറ, വിദ്യാർത്ഥികളായ അമൽജിത്ത്, നിരഞ്ജന, ശ്രേയ, ജുൽന ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
നെല്ലിപ്പൊയിൽ: വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ വിമല യുപി സ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധവാരാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ ഹെഡ് മിസ്ട്രസ് ആൻസി തോമസിന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡന്റ് വിൻസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗിക്കാത്ത, ലഹരിക്കെതിരേ പോരാടുന്ന ഒരു പുതു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ അധ്യപകനായ ജോയ് ജോർജ് ലഹരി വിരുദ്ധ ക്ലാസും ബോധവത്ക്കരണവും നടത്തി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ വാരാചരണത്തിൽ മുദ്രാവാക്യ നിർമ്മാണം, പോസ്റ്റർ മേക്കിങ്ങ്, പ്ലക്കാ ഡ് നിർമ്മാണം, ലഹരി വിരുദ്ധ റാലി , ഡോക്യുമെന്റി പ്രദർശനം, ലഹരി വിരുദ്ധ ബോധവല്കരണംഎന്നിവ ഉൾപ്പെടുന്നു. ക്ലബ് കോഡിനേറ്റർമാരായ സി. അൽഫോൻസ അഗസ്റ്റിൻ, സി. സ്നേഹ മരിയ എന്നിവർ നേത്യത്വം നൽകി.