ഇ​ത് ഫൂ​ട്ട് പാ​ത്താ​ണ് റോഡല്ല
Wednesday, June 29, 2022 12:40 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ഫൂ​ട്ട് പാ​ത്തും ക​യ്യേ​റി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം.​സി​ഗ്ന​ല്‍ ലൈ​റ്റി​ന് മു​ന്നി​ല്‍ കാ​ത്തു​നി​ല്‍​ക്കാ​ന്‍ ക്ഷ​മ​യി​ല്ലാ​ത്ത​വ​ര്‍ ഫൂ​ട്ട് പാ​ത്ത് ത​ങ്ങ​ള്‍​ക്ക് ബൈ​ക്ക് പ​റ​ത്താ​നു​ള്ള വ​ഴി​യാ​ക്കി​മാ​റ്റു​ക​യാ​ണ്. ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​കു​മ്പോ​ള്‍​ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ നേ​രി​ട്ട് ഫൂ​ട്ട് പാ​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​താ​ണ് രീ​തി. മ​റ്റു​ള്ള​വ​ര്‍ ബ്ലോ​ക്കി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ഇ​വ​ര്‍ ഷോ ​കാ​ണി​ച്ച് പ​റ​ക്കും. പോ​ലീ​സി​നെ കാ​ണു​മ്പോ​ള്‍ മാ​ത്രം നൈ​സാ​യി ഫൂ​ട്ട്പാ​ത്തി​ല്‍ നി​ന്നും വാ​ഹ​നം താ​ഴ​യി​റ​ക്കി ന​ല്ല​പി​ള്ള ച​മ​യു​ന്ന​വ​രും ഏ​റെ. പോ​ലീ​സാ​ക​ട്ടെ ഗ​താ​ഗ​ത കു​രു​ക്ക​ഴി​ക്കാ​ന്‍ പ​ണി​പെ​ടു​ന്ന​തി​നി​ടെ ഇ​ത് ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ളു​പ്പ​വ​ഴി തേ​ടു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ര്‍ പ്രാ​യ​മാ​യ കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​ള്‍​പ്പെ​ടെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. മു​ന്‍​പ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഫോ​ട്ടോ സ​ഹി​തം എ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്താ​ല്‍ ന​ട​പ​ടി ഉ​റ​പ്പാ​യി​രു​ന്നു.​എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തും നി​ല​ച്ച​മ​ട്ടാ​ണ്. ഫോ​ട്ടോ അ​യ​ക്കു​ന്ന സ​മ​യം കൊ​ണ്ട് ത​ങ്ങ​ളും ഈ ​വ​ഴി തെ​ര​ഞ്ഞെ​ടു​ത്താ​ലോ എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രും ഏ​റെ.