കൂ​രാ​ച്ചു​ണ്ടി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം പെ​രു​കു​ന്ന​താ​യി ആ​ക്ഷേ​പം
Thursday, June 30, 2022 12:50 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലും തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം പെ​രു​കു​ന്ന​താ​യി ആ​ക്ഷേ​പം. ഇ​തി​നെ​തി​രേ അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പൂ​വ​ത്തും​ചോ​ല മേ​ഖ​ല​യി​ലു​ള്ള ആ​റ് പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. കൂ​ടാ​തെ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. കാ​ല​ങ്ങ​ളാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലും ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ലും പെ​രു​കി​യ തെ​രു​വു​നാ​യ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ക്ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഇ​വ​യു​ടെ ക​ടി​യേ​റ്റ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം തെ​രു​വു​നാ​യ​ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യ​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭി​ഷ​ണി​യാ​യി​ത്തീ​ർ​ന്ന തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത്.