താമരശേരി: തിരുവാതിര ഞാറ്റുവേലയില്‍ കര്‍ഷകര്‍ക്ക് ഉത്പാദനോപാദികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശേരി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത തുടങ്ങി.
രണ്ടു ദിവസങ്ങളില്‍ നടക്കുന്ന ചന്ത പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ എം.എം. സബീന പദ്ധതി വിശദീകരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അയ്യുബ് ഖാന്, എ. അരവിന്ദന്, മഞ്ജിത, വാര്‍ഡ് അംഗങ്ങളായ സൗദ, ആയിഷ, ശംസിത, റംല, ആര്‍ഷ്യ, ബുഷ്റ, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ബാലകൃഷ്ണന്, ജോയ്, അഷ്റഫ്, രാജേന്ദ്രന്, ജോസ്, അബ്ദുല്‍ കാദര്‍, ജില്‍ഷ, ലളിത, കൃഷി അസിസ്റ്റന്റ്മാരായ ഹസീന, റിഷാന എന്നിവര്‍ പങ്കെടുത്തു. തെങ്ങിന് തൈകള്‍, കമുകിന് തൈകള്‍, പപ്പായ, കുറ്റിക്കുരുമുളക്, വാഴക്കന്നു, പച്ചക്കറി തൈകള്‍, സുഡോമോണസ്, ട്രൈക്കോടര്‍മ, ജൈവവളം, അസോള എന്നിവ ചന്തയില്‍ ലഭ്യമാണ്.
ഇതൊടാനുബന്ധിച്ചു കിസാന്‍ കൃഷിഭൂമിയുടെ വെരിഫിക്കേഷനും കൈയ്ക്കൊയുടെ നേതൃത്വത്തില്‍ കാര്‍ഷിക യന്ത്ര വല്‍ക്കരണം പദ്ധതിയുടെ സൗജന്യ രജിസ്ട്രഷനും നടത്തുന്നുണ്ട്.