പ​രി​സ​ര​ ശു​ചീ​ക​ര​ണ​ത്തി​ന് പു​തി​യ മാ​തൃ​ക​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Friday, July 1, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ മാ​നം സൃ​ഷ്ടി​ച്ചു കൊ​ണ്ട് പ​ള്ളി​പ്പ​ടി അ​ങ്ങാ​ടി​യും പ​രി​സ​ര​ങ്ങ​ളും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി നാ​ടി​നാ​കെ മാ​തൃ​ക​യാ​യ​ത്.
അ​ങ്ങാ​ടി​യി​ലും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും കൂ​ടി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ച​പ്പു​ച​വ​റു​ക​ളു​മാ​ണ് കു​ട്ടി​ക​ൾ നീ​ക്കം ചെ​യ്ത് പ​രി​സ​ര​ങ്ങ​ൾ മാ​ലി​ന്യ വി​മു​ക്ത​മാ​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​ന്ന് വീ​തം എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി, വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് എ​ന്നി​വ​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ചു​മ​ത​ല. മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന​വും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഇ​വ​ർ ന​ൽ​കി​വ​രു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി പ​ള്ളി​പ്പ​ടി "എ​റൈ​സ് ' ക്ല​ബു​മാ​യി ചേ​ർ​ന്ന് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് ബാ​സ്ക​റ്റു​ക​ൾ സ്ഥാ​പി​ച്ചു. "എ​റൈ​സ്' പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് മ​ണ​ലോ​ടി, ഹെ​ഡ് മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, ലി​ജോ കു​ന്നേ​ൽ, സി.​എം. ബെ​ന്നി, സു​ധീ​ഷ്, സി.​ജെ. ഷി​നോ​ജ്, ജോ​സ​ഫ് ജോ​ർ​ജ്, ടെ​സ്സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.