പ്ല​സ്‌​വ​ൺ പ്ര​വേ​ശ​നം നീ​ന്തി​ക്ക​യ​റാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പെ​ടാ​പ്പാ​ട്
Friday, July 1, 2022 1:02 AM IST
കോ​ഴി​ക്കോ​ട്: എ​സ്എ​സ്എ​ൽ​സി ഫ​ലം വ​ന്ന​തോ​ടെ പ്ല​സ്‌​വ​ൺ പ്ര​വേ​ശ​നം നേ​ടാ​ൻ നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കു​ട്ടി​ക​ളു​ടെ നെ​ട്ടോ​ട്ടം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ഇ​ഷ്ടം​പോ​ലെ ന​ൽ​കി​വ​ന്ന നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ വ​ഴി​യാ​ക്കി​യ​തോ​ടെ നീ​ന്ത​ല​റി​യാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​യി. അ​തോ​ടെ നീ​ന്ത​ൽ​കു​ള​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ഇ​ടി​യാ​ണ്. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നീ​ന്ത​ൽ​കു​ള​ത്തി​ൽ നി​ന്ന് ഇ​തു​വ​രെ അ​യ്യാ​യി​ര​ത്തോ​ളം പേ​ര്‍​ക്ക് നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. പൂ​ളി​ൽ 15 മീ​റ്റ​റെ​ങ്കി​ലും നീ​ന്തി കാ​ണി​ക്ക​ണം. അ​വ​ർ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് യോ​ഗ്യ​ത. ക​ണ്ണൂ​രി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ അ​ച്ഛ​നും മ​ക​നും മ​രി​ക്കാ​നി​ട​യാ​യ​തും ഈ​യൊ​രു അ​വ​സ്ഥ​യു​ടെ നേ​ർ സാ​ക്ഷ്യ​മാ​ണ്. നീ​ന്ത​ൽ പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ഫു​ൾ എ ​പ്ല​സു​കാ​ര​നാ​യ മ​ക​നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​ച്ഛ​നും മ​രി​ക്കു​ക​യാ​യി​രു​ന്നു. നീ​ന്ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് പ്ല​സ്‌​വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ഒ​രു​മാ​ർ​ക്കാ​ണ് ഗ്രേ​സ് മാ‌​ർ​ക്കാ​യി ന​ൽ​കു​ന്ന​ത്.