അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ൽ "ജെ​റി​യാ​ട്രി​ക് ഹോം ​കെ​യ​ർ' ആ​രം​ഭി​ക്കു​ന്നു
Sunday, July 3, 2022 12:15 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി "ജെ​റി​യാ​ട്രി​ക് ഹോം ​കെ​യ​ർ' സേ​വ​നം ആ​രം​ഭി​ക്കു​ന്നു.

വാ​ർ​ധ​ക്യ​ത്തി​ൽ സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ഇ​ത് വ​ഴി​തു​റ​ക്കും. യു​വ​ജ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ചു വി​ദ്യാ​ർ​ഥി​ക​ളെ ഈ ​ഹോം കെ​യ​റി​ൽ പ​ങ്കെ​ടു​പ്പി​ച്ചു മു​ഖ്യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. വൃ​ദ്ധ ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ട് അ​വ​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ജൂ​ലൈ ആ​റി​ന് രാ​വി​ലെ 10.30 ന് ​അ​ഭ​യ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ൻ (ഐ​പി​എം) സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഡോ. ​കെ. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.