ഛായ ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് തോ​ട്ടു​മു​ക്ക​ത്ത് സ്വീ​ക​ര​ണം ന​ല്കി
Monday, August 8, 2022 12:27 AM IST
തോ​ട്ടു​മു​ക്കം:​ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ രൂ​പ​ത​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ഛായ ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യി സ്വീ​ക​ര​ണം ന​ല്കി.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് താ​മ​ര​ശേ​രി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബാ​ബു ചെ​ട്ടി​പ്പ​റ​മ്പി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ എ​ന്നി​വ​ർ ഛായ​ചി​ത്രം ഏ​റ്റു​വാ​ങ്ങി. തോ​ട്ടു​മു​ക്കം ഫൊ​റോ​ന വി​കാ​രി വെ​രി.​റ​വ.​ഫാ.​ജോ​ൺ മൂ​ല​യി​ൽ , മേ​ഖ​ല ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ഡാ​ന്‍റി​സ് കി​ഴു​ക്ക​ര​ക്കാ​ട്ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ.​ജി​ന്‍റൊ ത​കി​ടി​യേ​ൽ , മ​ല​ബാ​ർ റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തോ​ട്ടു​മു​ക്ക​ത്തെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം പ്ര​യാ​ണ​ത്തി​ന് തി​രു​വ​മ്പാ​ടി ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലും സ്വീ​ക​ര​ണം ന​ൽ​കി. ഈ ​മാ​സം ഇ​രു​പ​തു വ​രെ താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ എ​ല്ലാ മേ​ഖ​ല​കേ​ന്ദ്ര​ങ്ങ​ളി​ലും ഛായ ​ചി​ത്ര പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണ​ങ്ങ​ൾ ന​ല്കും . അ​തി​നു​ശേ​ഷം പാ​ല​ക്കാ​ട് രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ഛായ ​ചി​ത്രം ഏ​റ്റു​വാ​ങ്ങും. ഡി​സം​ബ​ർ മൂ​ന്നി​ന് പാ​ലാ​യി​ൽ പ്ര​യാ​ണം സ​മാ​പി​ക്കും.