കൂ​രാ​ച്ചു​ണ്ട് മാ​വേ​ലി സ്റ്റോ​റി​നെ മ​റ​ച്ചുള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​തി​രേ ആ​ക്ഷേ​പം
Monday, August 8, 2022 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മാ​വേ​ലി സ്റ്റോ​റി​നെ മ​റ​ച്ച് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കെ​ത​രേ ആ​ക്ഷേ​പം. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് കൂ​രാ​ച്ചു​ണ്ട് മാ​വേ​ലി സ്റ്റോ​ർ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്.
എ​ന്നാ​ൽ ഇ​തി​ന് മു​മ്പി​ലാ​യി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം മാ​വേ​ലി സ്റ്റോ​റി​നെ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത വി​ധം പാ​ടെ മ​റ​യ്ക്കു​ന്നു​വെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
ന​ല്ല രീ​തി​യി​ൽ വി​റ്റു​വ​ര​വു​ള്ള ഒ​രു പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തെ പ​ഞ്ചാ​യ​ത്ത് ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. മാ​വേ​ലി സ്റ്റോ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡ് പോ​ലും വെ​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ല​യി​ലാ​ണി​പ്പോ​ഴു​ള്ള​ത്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ ബി​ല്ല് അ​ടി​ക്കാ​നും, സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ക്യൂ ​നി​ൽ​ക്കു​ന്ന വ​രാ​ന്ത വൃ​ത്തി ഹീ​ന​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി മാ​വേ​ലി സ്റ്റോ​റി​നെ മ​റ​യ്‌​ക്കു​ന്ന​തി​നെ​തി​രേ ഡി​പ്പോ മാ​നേ​ജ​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ ആ​ക്ഷേ​പം അ​റി​യി​ച്ചി​രു​ന്നു.എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് അ​തൊ​ന്നും ത​ന്നെ ഗൗ​നി​ച്ചി​ല്ലെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. കൂ​രാ​ച്ചു​ണ്ടി​ലെ മാ​വേ​ലി സ്റ്റോ​ർ സം​ര​ക്ഷി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, എ.​കെ.​പ്രേ​മ​ൻ, പി.​കെ.​സോ​ബി​ൻ ,വി​നു മ്ലാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.