കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം ച​രി​ത്ര മ്യൂ​സി​യ​മാ​ക്കി സം​ര​ക്ഷി​ക്കും: മ​ന്ത്രി
Tuesday, August 9, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം പു​രാ​വ​സ്തു വ​കു​പ്പ് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ . കോ​ര്‍​പ​റേ​ഷ​നി​ല്‍ മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കി ഫ​ണ്ട് വ​ക​യി​രു​ത്തി പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് പു​രാ​വ​സ്തു വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കും. മ്യൂ​സി​യം സ​ജ്ജീ​ക​ര​ണ​ത്തി​ന്‍റെ വി​ശ​ദ​മാ​യ പ്രൊ​ജ​ക്റ്റ് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കി കോ​ര്‍​പ​റേ​ഷ​ന്‍ കേ​ന്ദ്ര സാം​സ്‌​കാ​രി​ക വ​കു​പ്പി​നു സ​മ​ര്‍​പ്പി​ക്കും. പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന് കേ​ര​ള മ്യൂ​സി​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.