അ​പ​ക​ട​ക്കെ​ണി​യാ​യി ച​ക്കി​ട്ട​പാ​റ-പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ​രി​കി​ലെ ഗ​ർ​ത്തം
Wednesday, August 10, 2022 12:20 AM IST
ച​ക്കി​ട്ട​പാ​റ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ച​ക്കി​ട്ട​പാ​റ-​പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡ​രി​കി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​താ​യി പ​രാ​തി.
ച​ക്കി​ട്ട​പാ​റ ടൗ​ൺ ക​ഴി​ഞ്ഞ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ടാ​റിം​ഗി​നോ​ട് ചേ​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ രീ​തി​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ റോ​ഡി​ന് ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ അ​മി​ത​മാ​യി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്.
കൂ​ടാ​തെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന് കു​ഴി​ക​ൾ നി​റ​ഞ്ഞ് വെ​ള്ള​ക്കെ​ട്ടു​ക​ളാ​യി മാ​റി​യ​തും യാ​ത്ര ദു​സ​ഹ​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​ട്ടേ​റെ ബ​സു​ക​ൾ അ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും അ​പ​ക​ട​ക്കു​ഴി​ക​ൾ അ​ട​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.