സ്വ​ര്‍​ണക്ക​ട​ത്ത്: സ്വാ​ലി​ഹി​നാ​യി അ​റ​സ്റ്റ് വാ​റ​ണ്ട്
Wednesday, August 10, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: പ​ന്തി​രി​ക്ക​ര സ്വ​ദേ​ശി ഇ​ര്‍​ഷാ​ദി​നെ സ്വ​ര്‍​ണ ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി 916 നാ​സ​ര്‍ എ​ന്ന സ്വാ​ലി​ഹി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് പേ​രാ​മ്പ്ര കോ​ട​തി. പേ​രാ​മ്പ്ര മു​ന്‍​സി​ഫ് മ​ജി​സ്ട്ര​റ്റ് കോ​ട​തി​യാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.
വി​ദേ​ശ​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ്വാ​ലി​ഹി​നെ​തി​രേ റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച് ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ര്‍​ഷാ​ദി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ റെ​ഡ് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത് വെ​ള്ള​ത്തി​ല്‍ ത​ള്ളി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​നോ മ​റ്റു​ള്ള​വ​ര്‍​ക്ക് ര​ക്ഷ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​തി​നാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ലെ പ്ര​തി​ക​ളെ മു​ഴു​വ​ന്‍ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി വ​രു​ക​യാ​ണ്. ഇ​തി​ല്‍ ചി​ല​ര്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.