പൊ​തു​ശ്മ​ശാ​നം; പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ശ​ദീ​ക​ര​ണം ന​ട​ത്ത​ണമെന്ന്
Saturday, August 13, 2022 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​ൽ നി​ർ​ദി​ഷ്ട പൊ​തു​ശ്മ​ശാ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച 25 സെ​ന്‍റ് സ്ഥ​ല​ത്ത് ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്താ​ത്ത​തി​ന്‍റെ കാ​ര​ണം പൊ​തു​ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ശ്മ​ശാ​ന നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ മാ​റി മാ​റി വ​ന്നി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ശ്മ​ശാ​നം നി​ർ​മാ​ണ​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴും അ​ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ്മ​ശാ​നം ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് മൂ​ലം നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രേ പ​രി​സ​ര​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി അ​തി​നെ ത​ള്ളി​ക്ക​ള​യു​ക​യു​മാ​ണ് ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്ത് താ​ലൂ​ക്ക് സ​ർ​വ്വേ​യ​റു​ടെ സ​ഹാ​യ​ത്തോ​ടെ 25 സെ​ന്‍റ് സ്ഥ​ലം അ​ള​ന്ന് തി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഒ​രു പ്ര​വൃ​ത്തി​യും ന​ട​ത്താ​ത്ത​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഇ​തു സം​ബ​ന്ധി​ച്ച് ഭ​ര​ണ​സ​മി​തി പൊ​തു​ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് ഉ​ട​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, വി​നു മ്ലാ​ക്കു​ഴി, സോ​ബി​ൻ, എം.​കു​ട്ട്യാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.