പെ​ൽ​വി​സ് സി​ഗ്‌്മ ഫാ​ഷ​ൻ ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു
Saturday, August 13, 2022 11:43 PM IST
കോ​ഴി​ക്കോ​ട്: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ​സ്ത്ര​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സി​ഗ്മ സം​ഘ​ടി​പ്പി​ച്ച പെ​ൽ​വി​സ് സി​ഗ്മ ഫാ​ഷ​ൻ ഫെ​സ്റ്റി​വ​ൽ സ​മാ​പി​ച്ചു.

കോ​ഴി​ക്കോ​ട് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഫെ​സ്റ്റി​വ​ലി​ൽ അ​യ്യാ​യി​ര​ത്തി​ല​ധി​കം ചെ​റു​കി​ട വ്യാ​പാ​രി​ക​ളും വി​ത​ര​ണ​ക്കാ​രും ഇ​രു​ന്നൂ​റി​ല​ധി​കം വ​സ്ത്ര​നി​ർ​മാ​താ​ക്കാ​ളും, മി​ഡി​ൽ ഈ​സ്റ്റ്, യൂ​റോ​പ്പ്, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ൽ അ​ധി​കം ക​യ​റ്റു​മ​തി​ക്കാ​രും മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. 170 സ്‌​റ്റാ​ളു​ക​ളി​ലാ​യി രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള 90 പ്ര​ദ​ർ​ശ​ക​ർ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളും ബ്രാ​ൻ​ഡു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

മേ​ള​യി​ലെ​ത്തി​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്‌ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​ശാ​ലി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത തി​രൂ​ർ സ്വ​ദേ​ശി ഷാ​നി​ക്ക് ഡോ​ട്ട്സ് കാ​ർ​ഗോ സ്പോ​ൺ​സ​ർ ചെ​യ്ത ബി​എം​ഡ​ബ്ല്യു ജി 310 ​ആ​ർ സ്‌​പോ​ർ​ട്‌​സ്‌ ബൈ​ക്ക്‌ സ​മ്മാ​ന​മാ​യി ന​ൽ​കി. സി​ഗ്മ പ്ര​സി​ഡ​ന്‍റ് യു.​ഡി. അ​ൻ​വ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് അ​ദ്ധ​റ, ട്ര​ഷ​റ​ർ കെ.​എ​ച്ച്. ഷെ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​ഷീ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​ഗ്മ ഫാ​ഷ​ൻ ഫെ​സ്റ്റി​വ​ൽ ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഖാ​ൻ, ക​ൺ​വീ​ന​ർ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ്‌, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ഷെ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.