സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നിലയിൽ
Sunday, August 14, 2022 10:39 PM IST
കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ. കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി കീ​ഴ് ആ​ത​ക​ശ്ശേ​രി ബാ​ജു (47) നെ​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ബ​ന്ധു​ക്ക​ൾ ഉ​ള്ളി​യേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ത്തോ​ളി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.