രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ;​ മു​ക്കം സ്വ​ദേ​ശി​ക്ക്
Monday, August 15, 2022 1:11 AM IST
മു​ക്കം: അ​ടു​ത്തി​ടെ സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അ​ഗ്നി ര​ക്ഷാ സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൻ.​വി​ജ​യ​ന് രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ ല​ഭി​ച്ച​ത് പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി.
മു​ക്കം അ​ഗ​സ്ത്യ​ൻ മു​ഴി സ്വ​ദേ​ശി​യാ​യ വി​ജ​യ​ൻ ഡ്രൈ​വ​ർ കം ​പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യി 1995-ലാ​ണ് സേ​ന​യി​ൽ പ്ര​വേ​ശി​ച്ച​ത്. 97 ൽ ​എ​ര​ഞ്ഞി​പ്പാ​ല​ത്തു​ണ്ടാ​യ അ​മോ​ണി​യ ചോ​ർ​ച്ച, മി​ഠാ​യി​തെ​രു​വി​ൽ പ​ട​ക്ക ക​ട​ക്ക് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം, കോ​ഴി​ക്കോ​ട് മാ​ൻ​ഹോ​ൾ ദു​ര​ന്തം, ക​ണ്ണ​പ്പ​ൻ കു​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ മ​ല​യോ​ര​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ,മ​ണ്ണി​ടി​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ , തു​ട​ങ്ങി ഒ​ട്ടേ​റെ ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ളാ​ണ് വി​ജ​യ​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.
പ​യ്യ​ന്നൂ​ർ, വ​ട​ക​ര, വെ​ള്ളി​മാ​ടു​കു​ന്ന്, മീ​ഞ്ച​ന്ത ,കു​ന്ദം​കു​ളം, തൃ​ശൂ​ർ, തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 28 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം മു​ക്കം അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റാ​യി ക​ഴി​ഞ്ഞ മെ​യ് 31നാ​ണ് വി​ജ​യ​ൻ വി​ര​മി​ച്ച​ത്. ഇ​ത്ത​വ​ണ രാ​ഷ്ട്ര​ട്ര​പ​തി​യു​ടെ അ​വാ​ർ​ഡി​ന് ജി​ല്ല​യി​ൽ നി​ന്നും വി​ജ​യ​ൻ മാ​ത്ര​മാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​ന​ടു​ത്തൊ​ടി അ​പ്പു​ണ്ണി- അ​മ്മാ​ളു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​റാ​യ ഷെ​ഹ​ല​യാ​ണ് ഭാ​ര്യ. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ഷേ​കും, ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ അ​ശ്വ​ന്തു​മാ​ണ് മ​ക്ക​ൾ.